National Federation of Rubber Producer's Societies, India
Apexbody of rubber producer's socities (RPS) in india. A society for small and marginal rubber growers.
Saturday, November 16, 2024
Sunday, September 1, 2024
Wednesday, October 11, 2023
Wednesday, December 21, 2022
ബഫർ സോൺ വിഷയത്തിൽ സർക്കാർ നടപടിയിൽ മലയോര ജനത അതിജീവന പോരാട്ടത്തിന് ഒരുങ്ങുന്നു. കുമളിക്ക് അപ്പുറം തമിഴ്നാട്ടിൽ ബഫർ സോൺ ഇല്ല. ഇപ്പുറം കേരളത്തിൽ ജനവാസ കേന്ദ്രത്തിൽ ഒരു കിലോമീറ്റർ ബഫർ സോൺ... എങ്ങനയുണ്ട്???തമിഴ്നാടും കർണാടകയും മഹാരാഷ്ട്രയും വളരെ കൃത്യമായി പഠനങ്ങൾ നടത്തുകയും ആ നാട്ടിലെ ജനങ്ങളെ സംരക്ഷിക്കുവാൻ ആവശ്യമായ നടപടികൾ എടുത്ത് സുപ്രീംകോടതിയിൽ സമർപ്പിക്കുകയും ചെയ്‌തു.നമ്മളോ????കേരളത്തിൽ ആരെയും അറിയിക്കാതെ... ലൈസൻസ് പോലും ഇല്ലാത്ത ഒരു ഉപഗ്രഹ സർവേ ഏജൻസിയെ കൊണ്ട് സർവ്വേ നടത്തി...മൂന്നുമാസം സർക്കാർ അത് സിൽവർ റയിൽ പ്രോജക്ട് പോലെ രഹസ്യമായി വച്ചു. ഇപ്പോൾ സുപ്രീംകോടതി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ അത് പുറത്തുവിട്ടു. ഉപഗ്രഹ സർവ്വേയിൽ ആയിരക്കണക്കിന് കർഷകരുടെ വീടും ഭൂമിയും വനമേഖല ആക്കി. റവന്യൂ വകുപ്പ്, പഞ്ചായത്ത് വകുപ്പ്, കൃഷി വകുപ്പ് എന്നിവ ഒരുമിച്ച് യോജിപ്പിച്ചു കൊണ്ട് സമഗ്രമായ ഒരു സർവ്വേ നടത്തുന്നതിന് പകരം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ചില അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഈ കൃത്യം ഏൽപ്പിച്ചു. കോടികൾ കൈക്കൂലി വാങ്ങി ഒരു കള്ള കമ്പനിയെ കൊണ്ട് ഉപഗ്രഹ സർവേ തട്ടിക്കൂട്ടി ഉണ്ടാക്കി. ജനങ്ങളോട് ഒരു താല്പര്യവുമില്ലാത്ത ഒരു സർക്കാർ ആണ് ഇത് എന്ന് ഇതിനുമുമ്പും തെളിയിച്ചിട്ടുണ്ട്. കമ്മീഷൻ കിട്ടുക എന്നത് ലക്ഷ്യമാക്കിയാൽ ഇതിലും അപ്പുറവും സംഭവിക്കാം.കേന്ദ്ര പരിസ്ഥിതി വകുപ്പും എംപവർ കമ്മിറ്റിയും മുഖേന സമഗ്രമായ ഒരു പഠനം നടത്തി ജന വാസ കേന്ദ്രങ്ങളെ മുഴുവൻ ഒഴിവാക്കി ഒരു റിപ്പോർട്ട് കൊടുക്കാൻ ആണ് സുപ്രീം കോടതി എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നത്. കേരളം അത് കണ്ടില്ലെന്ന് നടിച്ചു. എങ്ങിനെയോ ഒരു റിപ്പോർട്ട് തട്ടിക്കൂട്ടി ഉണ്ടാക്കി. കോടികൾ ചിലവഴിച്ച് കേരള സർക്കാർ നിയമിച്ച വിദഗ്ധ സമിതി ഇനിയും റിപ്പോർട്ട് കൊടുത്തിട്ടില്ല. കർഷകരുടെ രേഖയുള്ള ഭൂമി പിടിച്ചെടുക്കാൻ വ നംവകുപ്പ് ആസൂത്രമായി ശ്രമം നടത്തുകയാണ് എന്ന് കർഷകർ ആരോപിക്കുമ്പോൾ സർക്കാരിന് മറുപടിയില്ല. ഇന്നലത്തെ ചാനൽ ചർച്ചയിൽ വനംവകുപ്പിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് കഴിഞ്ഞതവണ ഇടുക്കി എൽഡിഎഫ് എംപിയായി ജയിച്ച വ്യക്തി പറയുകയുണ്ടായി. വനം വകുപ്പ് തട്ടിക്കൂട്ടി ഉണ്ടാക്കിയ ഉപഗ്രഹ മാപ്പ് കത്തിച്ചുകൊണ്ട് കർഷകർ സമരത്തിലേക്ക് ഇറങ്ങട്ടെ. NFRPS ന്റെ കട്ട പിന്തുണ..... ജോർജ് ജോസഫ് വാതപ്പള്ളി, പ്രസിഡന്റ്, NFRPS.
Monday, December 12, 2022
ഏന്തയാർ RPS ന്റെ ആരംഭം മുതൽ (1989)അതിന്റെ സാരഥിയും ഇപ്പോഴും ഡയറക്ടർ ബോർഡ് അംഗമായിരിക്കുകയും ചെയ്യുന്ന ശ്രീ. P. T. കുര്യൻ മംഗളാമഠം (ജോയിച്ചേട്ടൻ )അവർകളെ NFRPS ദേശീയ പ്രസിഡന്റ് ശ്രീ. ജോർജ് ജോസഫ് വാതപ്പള്ളി പൊന്നാടയണിയിച്ച് ആദരിക്കുന്നു. സെക്രട്ടറി ശ്രീ. താഷ്കന്റ് പൈകട ഏന്തയാർ RPS പ്രസിഡന്റ് ശ്രീ. C M. സെബാസ്റ്റ്യൻ എന്നിവർ സമീപം.
Subscribe to:
Posts (Atom)