Wednesday, December 21, 2022

ബഫർ സോൺ വിഷയത്തിൽ സർക്കാർ നടപടിയിൽ മലയോര ജനത അതിജീവന പോരാട്ടത്തിന് ഒരുങ്ങുന്നു. കുമളിക്ക് അപ്പുറം തമിഴ്നാട്ടിൽ ബഫർ സോൺ ഇല്ല. ഇപ്പുറം കേരളത്തിൽ ജനവാസ കേന്ദ്രത്തിൽ ഒരു കിലോമീറ്റർ ബഫർ സോൺ... എങ്ങനയുണ്ട്???തമിഴ്നാടും കർണാടകയും മഹാരാഷ്ട്രയും വളരെ കൃത്യമായി പഠനങ്ങൾ നടത്തുകയും ആ നാട്ടിലെ ജനങ്ങളെ സംരക്ഷിക്കുവാൻ ആവശ്യമായ നടപടികൾ എടുത്ത് സുപ്രീംകോടതിയിൽ സമർപ്പിക്കുകയും ചെയ്‌തു.നമ്മളോ????കേരളത്തിൽ ആരെയും അറിയിക്കാതെ... ലൈസൻസ് പോലും ഇല്ലാത്ത ഒരു ഉപഗ്രഹ സർവേ ഏജൻസിയെ കൊണ്ട് സർവ്വേ നടത്തി...മൂന്നുമാസം സർക്കാർ അത് സിൽവർ റയിൽ പ്രോജക്ട് പോലെ രഹസ്യമായി വച്ചു. ഇപ്പോൾ സുപ്രീംകോടതി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ അത് പുറത്തുവിട്ടു. ഉപഗ്രഹ സർവ്വേയിൽ ആയിരക്കണക്കിന് കർഷകരുടെ വീടും ഭൂമിയും വനമേഖല ആക്കി. റവന്യൂ വകുപ്പ്, പഞ്ചായത്ത് വകുപ്പ്, കൃഷി വകുപ്പ് എന്നിവ ഒരുമിച്ച് യോജിപ്പിച്ചു കൊണ്ട് സമഗ്രമായ ഒരു സർവ്വേ നടത്തുന്നതിന് പകരം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ചില അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഈ കൃത്യം ഏൽപ്പിച്ചു. കോടികൾ കൈക്കൂലി വാങ്ങി ഒരു കള്ള കമ്പനിയെ കൊണ്ട് ഉപഗ്രഹ സർവേ തട്ടിക്കൂട്ടി ഉണ്ടാക്കി. ജനങ്ങളോട് ഒരു താല്പര്യവുമില്ലാത്ത ഒരു സർക്കാർ ആണ് ഇത് എന്ന് ഇതിനുമുമ്പും തെളിയിച്ചിട്ടുണ്ട്. കമ്മീഷൻ കിട്ടുക എന്നത് ലക്ഷ്യമാക്കിയാൽ ഇതിലും അപ്പുറവും സംഭവിക്കാം.കേന്ദ്ര പരിസ്ഥിതി വകുപ്പും എംപവർ കമ്മിറ്റിയും മുഖേന സമഗ്രമായ ഒരു പഠനം നടത്തി ജന വാസ കേന്ദ്രങ്ങളെ മുഴുവൻ ഒഴിവാക്കി ഒരു റിപ്പോർട്ട് കൊടുക്കാൻ ആണ് സുപ്രീം കോടതി എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നത്. കേരളം അത് കണ്ടില്ലെന്ന് നടിച്ചു. എങ്ങിനെയോ ഒരു റിപ്പോർട്ട് തട്ടിക്കൂട്ടി ഉണ്ടാക്കി. കോടികൾ ചിലവഴിച്ച് കേരള സർക്കാർ നിയമിച്ച വിദഗ്ധ സമിതി ഇനിയും റിപ്പോർട്ട് കൊടുത്തിട്ടില്ല. കർഷകരുടെ രേഖയുള്ള ഭൂമി പിടിച്ചെടുക്കാൻ വ നംവകുപ്പ് ആസൂത്രമായി ശ്രമം നടത്തുകയാണ് എന്ന് കർഷകർ ആരോപിക്കുമ്പോൾ സർക്കാരിന് മറുപടിയില്ല. ഇന്നലത്തെ ചാനൽ ചർച്ചയിൽ വനംവകുപ്പിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് കഴിഞ്ഞതവണ ഇടുക്കി എൽഡിഎഫ് എംപിയായി ജയിച്ച വ്യക്തി പറയുകയുണ്ടായി. വനം വകുപ്പ് തട്ടിക്കൂട്ടി ഉണ്ടാക്കിയ ഉപഗ്രഹ മാപ്പ് കത്തിച്ചുകൊണ്ട് കർഷകർ സമരത്തിലേക്ക് ഇറങ്ങട്ടെ. NFRPS ന്റെ കട്ട പിന്തുണ..... ജോർജ് ജോസഫ് വാതപ്പള്ളി, പ്രസിഡന്റ്, NFRPS.

Monday, December 12, 2022

ഏന്തയാർ RPS ന്റെ ആരംഭം മുതൽ (1989)അതിന്റെ സാരഥിയും ഇപ്പോഴും ഡയറക്ടർ ബോർഡ്‌ അംഗമായിരിക്കുകയും ചെയ്യുന്ന ശ്രീ. P. T. കുര്യൻ മംഗളാമഠം (ജോയിച്ചേട്ടൻ )അവർകളെ NFRPS ദേശീയ പ്രസിഡന്റ് ശ്രീ. ജോർജ് ജോസഫ് വാതപ്പള്ളി പൊന്നാടയണിയിച്ച് ആദരിക്കുന്നു. സെക്രട്ടറി ശ്രീ. താഷ്കന്റ് പൈകട ഏന്തയാർ RPS പ്രസിഡന്റ് ശ്രീ. C M. സെബാസ്റ്റ്യൻ എന്നിവർ സമീപം.

Saturday, September 24, 2022

ഇന്ത്യൻ റബ്ബർ കർഷകരുടെ നിലനിൽപ്പിനെ ബാധിക്കുന്ന തരത്തിൽ റബ്ബർ ഇറക്കുമതി അനുവദിക്കരുത്.എൻഎഫ്ആർപിഎസ്. കോഴിക്കോട്. ഇന്ത്യയിലെ പ്രകൃതിദത്ത റബ്ബർ ഉത്പാദകരായ കർഷകരുടെ നിലനിൽപ്പിനെപോലും ബാധിക്കുന്ന തരത്തിലുള്ള കോംബൗണ്ട് റബ്ബറിന്റെ അനിയന്ത്രിതഇറക്കുമതി അവസാനിപ്പിക്കണമെന്ന് എൻ എഫ് ആർ പി എസ് ദേശീയ കമ്മറ്റി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. റബ്ബർ കർഷക വിരുദ്ധ നിലപാടുകളാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു പോരുന്നത്. കർഷകർ നശിച്ചാലും വ്യവസായികൾ രക്ഷപെട്ടാൽ മതി എന്ന നയം സർക്കാർ തിരുത്തണം. വ്യവസ്യയികളുടെ താത്പര്യപ്രകാരം ചിരട്ടപ്പാൽ ഇറക്കുമതിക്കുള്ള നീക്കം ഉർജിതമായി നടക്കുന്നു. കേന്ദ്ര കോമേഴ്‌സ്മന്ത്രാലയം ടയർ വ്യവസായികളുടെ താൽപ്പര്യത്തിന് മാത്രമാണ് പ്രാധാന്യം നൽകുന്നത്. കർഷകരെ പാടെ അവഗണിക്കുന്ന റബ്ബർ ബോർഡ്‌ നയവും അംഗീകരിക്കാനാവില്ല.റബ്ബർബോർഡിൽ കർഷക പ്രതിനിധികളായി കടന്നു വന്നവരുടെ പേര് വിവരങ്ങൾ പഠിച്ചാൽ അത് ബോധ്യമാകും. റബ്ബർ കൃഷി തുടരണമെങ്കിൽ കർഷക താൽപ്പര്യം കൂടി പരിഗണിച്ചുള്ള നയരൂപീകരണം ഉണ്ടാകണം. അതല്ലായെങ്കിൽ റബ്ബർ കൃഷിമേഖലയിൽ നിന്നും മാറിനില്ക്കാൻ കർഷകർ നിർബന്ധിതരാകും. ഉത്പ്പദാനചിലവ് പോലും ലഭിക്കുന്നില്ലായെങ്കിൽ കാർഷിക മേഖല ഉപേക്ഷിക്കാൻ കർഷകർ നിർബന്ധിതരാകും. കൃത്യമായ ഇടപെടലുണ്ടായില്ലെങ്കിൽ ഇന്ത്യയിലെ കർഷക മേഖല തകരും. കർഷകൻ അടിമയും എതിർക്കപ്പെടേണ്ടവനുമാണെന്ന പുതിയ ചിന്ത വേരുപിടിക്കുന്നത് രാജ്യത്തിന്റെ ഉന്നമനത്തിനു ഗുണകരമാകില്ല എന്ന വസ്തുത ബന്ധപ്പെട്ടവർ മനസ്സിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രഡിഡന്റ് ജോർജ് ജോസഫ് വാതപ്പള്ളി അധ്യക്ഷത വഹിച്ചു. ജോയി കുര്യൻ സ്വാഗതം ആശംസിച്ചു. താഷ്‌കന്റ് പൈകട പ്രമേയം അവതരപ്പിച്ചു.പി കെ കുര്യാക്കോസ്, സദാനന്ദൻ കൊട്ടാരക്കര, പ്രദീപ് കുമാർ മാർ മാർത്താണ്ഡം, രാജൻ മടിക്കൈ, സി എം സെബാസ്റ്റ്യൻ, രാജൻ ഫിലിപ്സ് മംഗലാപുരം മുതലായവർ പ്രസംഗിച്ചു. KPPനമ്പ്യാർ കൃതഞ്ഞത പ്രകാശിപ്പിച്ചു.