Sunday, April 26, 2020

NFRPS INDIA - WHATSAPP

NFRPS INDIA എന്ന WHATSAPP ഗ്രൂപ്പ്‌  NFRPS ന്റെ ഔദ്യോഗിക ഗ്രൂപ്പ് ആണ്‌. ദയവായി ഈ ഗ്രൂപ്പിൽ രാഷ്ട്രീയ അഭിപ്രായങ്ങൾ എഴുതാതിരിക്കുക.വിവിധ രാഷ്ട്രീയപ്പാർട്ടികളിൽ പ്രവർത്തിക്കുന്നവരോ അനുഭാവികളോ nfrps ൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാവരും അവരവരുടെ രാഷ്ട്രീയ താല്പര്യങ്ങൾക്കനുസരിച്ചു പ്രതികരിച്ചു തുടങ്ങിയാൽ അത് ഗ്രൂപ്പിന്റെ അവസാനമാകും. അത് അംഗീകരിക്കാനാകില്ലല്ലോ? അതുപോലെ മറ്റ് ഗ്രൂപ്പുകളിൽ വരുന്ന മെസ്സേജുകൾ ഇതിലേയ്ക്ക് ഫോർവേഡ് ചെയ്യരുത്. ഗുഡ് മോർണിംഗ് മുതലായ ആശംസകളും ഒഴിവാക്കുക. റീജിയൺ/RPS  തല പ്രവർത്തനങ്ങളും സമ്മേളന വിവരങ്ങളും ഫോട്ടോ സഹിതം നൽകാം..   
                            സംഘടനയുടെ ഭാരവാഹികൾ ഓരോരുത്തരും പത്രപ്രസ്താവനകൾ നൽകുകയും മന്ത്രിമാർക്ക് മെമ്മോറാണ്ടം നൽകുകയും ചെയ്യുന്ന പുതിയ ഒരു പ്രവണത കാണുന്നു.                 കമ്മറ്റി കൂടി തീരുമാനങ്ങൾ എടുക്കാതെ, പ്രസിഡന്റ് പോലും അറിയാതെ അപ്രകാരം ചെയ്യുന്നത് ശരിയല്ല.             
                                                          സംഘടനയുടെ ഔദ്യാഗിക വക്താവ് നമ്മുടെ നിയമാവലി പ്രകാരം  പ്രസിഡണ്ട്‌ ആണ്. എന്തെങ്കിലും പ്രത്യേക വിഷയങ്ങൾ പ്രതിപാദിക്കാനുണ്ടെങ്കിൽ ദയവായി പ്രസിഡന്റിനെ ഫോണിൽ വിളിച്ച് ബന്ധപ്പെട്ട ശേഷമെ അപ്രകാരം ചെയ്യാൻ പാടുള്ളു എന്ന് ഓർമിപ്പിക്കുന്നു. ഡിസിപ്ലിൻ ഇല്ലാത്ത ഒരു സംഘടനയായി ഈ സംഘടന മുന്നാട്ടു പോകാനാകില്ല. അതുകൊണ്ടാണ് ഇപ്രകാരം നിർദ്ദേശം നൽകുന്നത്. ദയവായി സഹകരിക്കുക. റബ്ബർ കർഷകന്റെ സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഒരുമിച്ച് ശക്തരായി നിന്നെങ്കിൽ മാത്രമേ എന്തെങ്കിലും പ്രതീക്ഷക്കു വകയുള്ളു എന്നറിഞ്ഞിരിക്കുക.                                                                                                സ്നേഹപൂർവ്വം,                                                                                                                                ജോർജ് ജോസഫ് വാതപ്പള്ളി, പ്രസിഡണ്ട്‌, NFRPS.

No comments: