Wednesday, December 21, 2022

ബഫർ സോൺ വിഷയത്തിൽ സർക്കാർ നടപടിയിൽ മലയോര ജനത അതിജീവന പോരാട്ടത്തിന് ഒരുങ്ങുന്നു. കുമളിക്ക് അപ്പുറം തമിഴ്നാട്ടിൽ ബഫർ സോൺ ഇല്ല. ഇപ്പുറം കേരളത്തിൽ ജനവാസ കേന്ദ്രത്തിൽ ഒരു കിലോമീറ്റർ ബഫർ സോൺ... എങ്ങനയുണ്ട്???തമിഴ്നാടും കർണാടകയും മഹാരാഷ്ട്രയും വളരെ കൃത്യമായി പഠനങ്ങൾ നടത്തുകയും ആ നാട്ടിലെ ജനങ്ങളെ സംരക്ഷിക്കുവാൻ ആവശ്യമായ നടപടികൾ എടുത്ത് സുപ്രീംകോടതിയിൽ സമർപ്പിക്കുകയും ചെയ്‌തു.നമ്മളോ????കേരളത്തിൽ ആരെയും അറിയിക്കാതെ... ലൈസൻസ് പോലും ഇല്ലാത്ത ഒരു ഉപഗ്രഹ സർവേ ഏജൻസിയെ കൊണ്ട് സർവ്വേ നടത്തി...മൂന്നുമാസം സർക്കാർ അത് സിൽവർ റയിൽ പ്രോജക്ട് പോലെ രഹസ്യമായി വച്ചു. ഇപ്പോൾ സുപ്രീംകോടതി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ അത് പുറത്തുവിട്ടു. ഉപഗ്രഹ സർവ്വേയിൽ ആയിരക്കണക്കിന് കർഷകരുടെ വീടും ഭൂമിയും വനമേഖല ആക്കി. റവന്യൂ വകുപ്പ്, പഞ്ചായത്ത് വകുപ്പ്, കൃഷി വകുപ്പ് എന്നിവ ഒരുമിച്ച് യോജിപ്പിച്ചു കൊണ്ട് സമഗ്രമായ ഒരു സർവ്വേ നടത്തുന്നതിന് പകരം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ചില അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഈ കൃത്യം ഏൽപ്പിച്ചു. കോടികൾ കൈക്കൂലി വാങ്ങി ഒരു കള്ള കമ്പനിയെ കൊണ്ട് ഉപഗ്രഹ സർവേ തട്ടിക്കൂട്ടി ഉണ്ടാക്കി. ജനങ്ങളോട് ഒരു താല്പര്യവുമില്ലാത്ത ഒരു സർക്കാർ ആണ് ഇത് എന്ന് ഇതിനുമുമ്പും തെളിയിച്ചിട്ടുണ്ട്. കമ്മീഷൻ കിട്ടുക എന്നത് ലക്ഷ്യമാക്കിയാൽ ഇതിലും അപ്പുറവും സംഭവിക്കാം.കേന്ദ്ര പരിസ്ഥിതി വകുപ്പും എംപവർ കമ്മിറ്റിയും മുഖേന സമഗ്രമായ ഒരു പഠനം നടത്തി ജന വാസ കേന്ദ്രങ്ങളെ മുഴുവൻ ഒഴിവാക്കി ഒരു റിപ്പോർട്ട് കൊടുക്കാൻ ആണ് സുപ്രീം കോടതി എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നത്. കേരളം അത് കണ്ടില്ലെന്ന് നടിച്ചു. എങ്ങിനെയോ ഒരു റിപ്പോർട്ട് തട്ടിക്കൂട്ടി ഉണ്ടാക്കി. കോടികൾ ചിലവഴിച്ച് കേരള സർക്കാർ നിയമിച്ച വിദഗ്ധ സമിതി ഇനിയും റിപ്പോർട്ട് കൊടുത്തിട്ടില്ല. കർഷകരുടെ രേഖയുള്ള ഭൂമി പിടിച്ചെടുക്കാൻ വ നംവകുപ്പ് ആസൂത്രമായി ശ്രമം നടത്തുകയാണ് എന്ന് കർഷകർ ആരോപിക്കുമ്പോൾ സർക്കാരിന് മറുപടിയില്ല. ഇന്നലത്തെ ചാനൽ ചർച്ചയിൽ വനംവകുപ്പിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് കഴിഞ്ഞതവണ ഇടുക്കി എൽഡിഎഫ് എംപിയായി ജയിച്ച വ്യക്തി പറയുകയുണ്ടായി. വനം വകുപ്പ് തട്ടിക്കൂട്ടി ഉണ്ടാക്കിയ ഉപഗ്രഹ മാപ്പ് കത്തിച്ചുകൊണ്ട് കർഷകർ സമരത്തിലേക്ക് ഇറങ്ങട്ടെ. NFRPS ന്റെ കട്ട പിന്തുണ..... ജോർജ് ജോസഫ് വാതപ്പള്ളി, പ്രസിഡന്റ്, NFRPS.

Monday, December 12, 2022

ഏന്തയാർ RPS ന്റെ ആരംഭം മുതൽ (1989)അതിന്റെ സാരഥിയും ഇപ്പോഴും ഡയറക്ടർ ബോർഡ്‌ അംഗമായിരിക്കുകയും ചെയ്യുന്ന ശ്രീ. P. T. കുര്യൻ മംഗളാമഠം (ജോയിച്ചേട്ടൻ )അവർകളെ NFRPS ദേശീയ പ്രസിഡന്റ് ശ്രീ. ജോർജ് ജോസഫ് വാതപ്പള്ളി പൊന്നാടയണിയിച്ച് ആദരിക്കുന്നു. സെക്രട്ടറി ശ്രീ. താഷ്കന്റ് പൈകട ഏന്തയാർ RPS പ്രസിഡന്റ് ശ്രീ. C M. സെബാസ്റ്റ്യൻ എന്നിവർ സമീപം.

Saturday, September 24, 2022

ഇന്ത്യൻ റബ്ബർ കർഷകരുടെ നിലനിൽപ്പിനെ ബാധിക്കുന്ന തരത്തിൽ റബ്ബർ ഇറക്കുമതി അനുവദിക്കരുത്.എൻഎഫ്ആർപിഎസ്. കോഴിക്കോട്. ഇന്ത്യയിലെ പ്രകൃതിദത്ത റബ്ബർ ഉത്പാദകരായ കർഷകരുടെ നിലനിൽപ്പിനെപോലും ബാധിക്കുന്ന തരത്തിലുള്ള കോംബൗണ്ട് റബ്ബറിന്റെ അനിയന്ത്രിതഇറക്കുമതി അവസാനിപ്പിക്കണമെന്ന് എൻ എഫ് ആർ പി എസ് ദേശീയ കമ്മറ്റി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. റബ്ബർ കർഷക വിരുദ്ധ നിലപാടുകളാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു പോരുന്നത്. കർഷകർ നശിച്ചാലും വ്യവസായികൾ രക്ഷപെട്ടാൽ മതി എന്ന നയം സർക്കാർ തിരുത്തണം. വ്യവസ്യയികളുടെ താത്പര്യപ്രകാരം ചിരട്ടപ്പാൽ ഇറക്കുമതിക്കുള്ള നീക്കം ഉർജിതമായി നടക്കുന്നു. കേന്ദ്ര കോമേഴ്‌സ്മന്ത്രാലയം ടയർ വ്യവസായികളുടെ താൽപ്പര്യത്തിന് മാത്രമാണ് പ്രാധാന്യം നൽകുന്നത്. കർഷകരെ പാടെ അവഗണിക്കുന്ന റബ്ബർ ബോർഡ്‌ നയവും അംഗീകരിക്കാനാവില്ല.റബ്ബർബോർഡിൽ കർഷക പ്രതിനിധികളായി കടന്നു വന്നവരുടെ പേര് വിവരങ്ങൾ പഠിച്ചാൽ അത് ബോധ്യമാകും. റബ്ബർ കൃഷി തുടരണമെങ്കിൽ കർഷക താൽപ്പര്യം കൂടി പരിഗണിച്ചുള്ള നയരൂപീകരണം ഉണ്ടാകണം. അതല്ലായെങ്കിൽ റബ്ബർ കൃഷിമേഖലയിൽ നിന്നും മാറിനില്ക്കാൻ കർഷകർ നിർബന്ധിതരാകും. ഉത്പ്പദാനചിലവ് പോലും ലഭിക്കുന്നില്ലായെങ്കിൽ കാർഷിക മേഖല ഉപേക്ഷിക്കാൻ കർഷകർ നിർബന്ധിതരാകും. കൃത്യമായ ഇടപെടലുണ്ടായില്ലെങ്കിൽ ഇന്ത്യയിലെ കർഷക മേഖല തകരും. കർഷകൻ അടിമയും എതിർക്കപ്പെടേണ്ടവനുമാണെന്ന പുതിയ ചിന്ത വേരുപിടിക്കുന്നത് രാജ്യത്തിന്റെ ഉന്നമനത്തിനു ഗുണകരമാകില്ല എന്ന വസ്തുത ബന്ധപ്പെട്ടവർ മനസ്സിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രഡിഡന്റ് ജോർജ് ജോസഫ് വാതപ്പള്ളി അധ്യക്ഷത വഹിച്ചു. ജോയി കുര്യൻ സ്വാഗതം ആശംസിച്ചു. താഷ്‌കന്റ് പൈകട പ്രമേയം അവതരപ്പിച്ചു.പി കെ കുര്യാക്കോസ്, സദാനന്ദൻ കൊട്ടാരക്കര, പ്രദീപ് കുമാർ മാർ മാർത്താണ്ഡം, രാജൻ മടിക്കൈ, സി എം സെബാസ്റ്റ്യൻ, രാജൻ ഫിലിപ്സ് മംഗലാപുരം മുതലായവർ പ്രസംഗിച്ചു. KPPനമ്പ്യാർ കൃതഞ്ഞത പ്രകാശിപ്പിച്ചു.

Tuesday, July 6, 2021

Resolution - structure of Representation of the members in the Rubber Board

The executive committee meeting (zoom meeting) of the National Federation of Rubber Producers’ Societies (NFRPS) Registration No. K 827/90 was convened on 4th July 2021 at 1500.

      It may please be noted that the NFRPS represents about 2900 RPSs and 10 lakhs small and marginal rubber growers nationwide.

As such the executive committee Meeting passed a resolution, unanimously, and request you to kindly modify the representation structure of the panel of members of the Rubber Board.

     In this connection I may inform that as per the Rubber Rules 1955(Ch.II Sec.3) a representative of the RPSs was suggested to the panel of members of the Rubber Board. The NFRPS President was representing this post for long, but it is kept vacant due to reasons not known to us. Therefore, we humbly request that the NFRPS President may please be posted against the above vacancy at the earliest.

Read More >>> 



Plight of Rubber Growers and their families


Sunday, May 23, 2021

എക്സിക്യൂട്ടീവ്കമ്മറ്റി 30/05/2021. ZOOM MEET at 3PM. കാര്യപരിപാടി. 1. മൗനപ്രാർത്ഥന. 2. സ്വാഗതം 3. ഇലക്ഷൻ കമ്മറ്റിയുടെ റിപ്പോർട്ട്. 4. റീജിയണുകളുടെ ഘടന & അംഗത്വം. 5. വാർഷിക വരിസംഖ്യ അടയക്കാത്ത റീജിയൺ കമ്മറ്റികൾ പിരിച്ചുവിട്ടു പുതിയ കമ്മറ്റികൾ രൂപീകരിക്കുന്നത് സംബന്ധിച്ച്. 6. NFRPS രൂപീകരിക്കാത്തതോ നിഷ്ക്രീയമായതോ ആയ റീജിയണുകളിൽ പുതിയ കമ്മറ്റികൾ രൂപീകരിക്കുന്നത് സംബന്ധിച്ച്. 7. വാർഷിക പൊതുയോഗം നടത്തുന്നത് സംബന്ധിച്ച്. 8. റബ്ബർ കർഷകരുടെ ആവശ്യങ്ങൾ അടങ്ങിയ നിവേദനം പുതിയ കേരളാ മന്ത്രിമാർക്ക് നൽകുന്നത് സംബന്ധിച്ച്. 9. റബ്ബർ ഷീറ്റിന്റെ വിലയിലും latex ലും തമ്മിലുള്ള വില വ്യത്യാസം. പ്രമേയം. അവതരണം. ശ്രീ. ഡി. സദാനന്ദൻ. 10. വർക്കിങ് ഫണ്ട് രൂപീകരിക്കുന്നത് സംബന്ധിച്ച്. 11. 4 അംഗങ്ങളെ കമ്മറ്റിയിലേക്ക് നോമിനേറ്റ് ചെയ്യുന്നത് സംബന്ധിച്ച് 12.അദ്ധ്യക്ഷൻ അനുവദിക്കുന്ന ഇതാരവിഷയങ്ങൾ 13. കൃതജ്ഞത. Thashkent Paikada General Secretary, NFRPS.

Thursday, May 13, 2021

 NFRPS INDIA.

The election committee to nominate/elect held on 12/05/2021 2@ 4PM.                                                    Shree. Johny Mathew Pottamkulam, Convener of the committee Presided over the meeting and resoled the followings. 

(a) This nomination/Election committee was constituted on 14/02/2021 by the NFRPS National Committee. Election process was supposed to be begun on 01/04/2021.But the election was postponed due to a case filed by 3 people, who claimed that they are members of NFRPS.  But the court dismissed their plea on 10/04/2021.

(b) The election committee held on 12/04/21 decided to go ahead with the election process and published the voters list. Election notification along with the prescribed nomination form was sent to all the members of the NFRPS National general body on 15.04.21 by post and whatsapp as well.

(c) Only 11 nominations received for 12 different posts till 10/05/2021 5 PM.

(d) Scrutiny of all the nominations was carried out on 11/05/2021 at 4 PM. 

(e) All the 11 nominations were found valid and accepted by the Nomination/Election Committee. There was only one nomination each for each posts received and hence no election by ballot is required at all for any post. No Nomination for General Secretary Post from North Zone 2 received and kept vacant. This post can be filled by nomination later as per the NFRPS  Constitution & Bye-Laws.

(e) Hence the Nomination/Election Committee hereby declares that the candidates as per the following list against their respective posts are duly elected unanimously for the year 2021-2024.

PRESIDENT                                                                                                                                                Shree.George Joseph Vathappally

Kongandoor.P.O. Ayarkunnam Via,

Kottayam.Dt, Kerala.Pin.686564.

Mobile:9447400700

VICE PRESIDENTS

NORTH ZONE 1                                                                                                                                         Shree.P.K.Kuriakose

Puthiyadathuparambil

Chundakkunnu.P.O.

Sreekandapuram-670632.

Mob.9497609056.

NORTH ZONE 2                                                                                                                                        Shree.John Joy Kurian

Muttummugath

Cherukkad.P.O.

Kozhikode-673527.

Mob.9447286206

CENTRAL ZONE                                                                                                                                        Shree.C.M.Sebastian,

Chamakkalayil, Endayar.P.O.Koottickal

Kottayam.Dt.Pin.686514.

Mob.9447361322.

SOUTH ZONE                                                                                                                                             Shree.D.Sadhanandan

President,Chakkuvarackal RPS

Chakkuvarackal.P.O.

Kottarakkara.

Mob.9995778901

From other states than Kerala.                                                                                                                Shree.Rajan Philips

House No.1

Tharakan Plantations

Kabbinale.P.O

Hebri,UDIPI. Karnataka-576112.

Mob.7012335125.

GENERAL SECRETARIES

North Zone 1                                                                                                                                                 Mr.Rajan.A.

Sreeraj bhavan

Kanhirapoil.P.O.

Anandasram.Via,

Kanhangad

Mob.8547240645.

North Zone 2



Central Zone                                                                                                                                                  Mr.Thashkant Paikada

Idamaruku.P.O.

Kottayam.Pin.686652.

Mob.94471292381

South Zone                                                                                                                                                    Dr.D.Vijayan

Thikkoyikkal Yroor.P.O.

Kollam-Pin.691312.

Mob.9961802164.

From other states than Kerala .                                                                                                                       Mr.Pradeepkumar.P.

KRRA 35,Kesavadev Road,

Mudavanmughal

Poojappra.P.O.

Mob.9447102321.

TREASURER                                                                                                                                               Shree.KPP Nambiar

“Sreepadmam”

Kunnoth,Pattannur.P.O.

Kannur-670595.

Mob.9495147006..


1. Johny Mathew (Convener, Nomination/Election Committee)

Pottamkulam House,

Endayar.P.O.

Kottayam.Dt, Pin.686514.

Mob.9447086138.


2. Jose Augastine (Member Nomination/Election Committee)

Valiyaveettil House,

Kalathukkadavu.P.O.

Kottayam.Dt, Pin.686579.

Mob.9447036389


3. Biju M. John (Member Nomination/Election Committee)

Mecheril House,

Meenmutti.P.O.Kozhikode.

Mob.9745714030.

Kottayam

 12/05/2021.

Friday, July 17, 2020

റബ്ബര്‍ ആക്ടിനും മാറ്റമുണ്ടാകണം

ഏത് നിയമവും ആക്ടും കാലാനുസൃതമായ മാറ്റങ്ങൾക്കു അനുസരിച്ചാണ് മുന്നോട്ടു പോകേണ്ടത്. 1947 ൽ നിലവിൽ വന്ന റബ്ബർ ആക്ട് ഇന്ത്യൻ പാർലമെന്റിൽ ചർച്ചചെയ്ത് കാലാനുസൃതമായ പലഭേദഗതികളും കടന്നാണ് ഇന്നത്തെ ഭാവത്തിൽ എത്തിനിൽക്കുന്നത്. പല മാറ്റങ്ങളും ഇനിയും വരുത്തേണ്ടതായിട്ടുമുണ്ട്. അതിനുള്ള ഒരു തുറന്ന ചർച്ചക്കാണ് കളമൊരുക്കേണ്ടത്. ഏതാനും ചില ഉദ്യോഗസ്ഥർ എസി മുറിയിലിരുന്ന് പടച്ചുണ്ടാക്കേണ്ടതല്ല ഈ ഭേദഗതികൾ എന്നാണ് കർഷകർ ഒറ്റക്കെട്ടായി ആവശ്യപ്പെടേണ്ടത്. കാരണം ഭേദഗതികളുടെയും ആക്ടുകളുടെയും പരിണിത ഫലം അനുഭവിക്കേണ്ടത് കർഷകനാണ്. പക്ഷേ ഇക്കാര്യങ്ങളിൽ അവന്റെ അഭിപ്രായം മാത്രം തേടാൻ  ഇവിടത്തെ ജനാധിപത്യത്തിൽ  സാദ്ധ്യതകൾ ഇല്ലാ എന്നതു ദുഃഖകരമാണ്.   നമ്മുടെ ജനാധിപത്യത്തിന്റെ മേന്മകൾ വാ തോരാതെ പറയുമ്പോൾ കാണാമറയത്തെ ഈ പോരായ്മ കൂടി ചൂണ്ടി കാണിക്കപ്പെടണം. കർഷകർക്കും കർഷക തൊഴിലാളിക്കും അഭിപ്രായം ഉണ്ടാകില്ലാ എന്നാണോ? അതോ അവരുടെ അഭിപ്രായങ്ങൾക്കു പ്രസക്തിയില്ലെന്നോ? 

രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേർന്ന് കർഷകനെ അടിമയാക്കുന്ന ഈ സംവിധാനത്തിനെതിരെയാണ് കർഷകർ ശബ്ദമുണർത്തേണ്ടത്. ഉദ്യോഗസ്ഥൻ പറയുന്നതുപോലെ ആടിക്കളിക്കാൻ വിധിക്കപ്പെട്ടവനല്ല കർഷകൻ എന്ന തിരിച്ചറിവ് കർഷകനും ഉണ്ടാകണം. ഉദ്യോഗസ്ഥർക്ക് വേണ്ടിയാകരുത് കർഷകന്റെ ജീവിതം. ശമ്പളം വാങ്ങുന്ന അവർക്കു അവരുടേതായ അവകാശങ്ങളും അതിനായി സംഘടനകളും ഉണ്ട്. നില നിൽപ്പിനായി സ്വയം പൊരുതുന്ന കർഷകനെ ചൂഷണം ചെയ്യുന്ന ആക്ടുകളും ഭേദഗതികളും തള്ളിക്കളയണം എന്ന് ഉറക്കെ പറയാൻ കർഷകനാകണം. ഏതെങ്കിലും രാഷ്ട്രീയ നേതാവോ രാഷ്ട്രീയ പാർട്ടിയോ രക്ഷിക്കാൻ ഓടിയെത്തും എന്ന മിഥ്യാ ധാരണയിൽ നിന്നും കർഷകൻ മുക്തനാകണം.  രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ കുടിയിരുപ്പു കേന്ദ്രങ്ങളാകരുതു  റബ്ബർ ബോർഡ്‌ മുതലായ ബോർഡുകൾ. റബ്ബർ കൃഷി ചെയ്യുന്നത് മുതൽ ടാപ്പിംഗ് നടത്തി റബ്ബർ പാൽ ഉദ്പ്പാദിപ്പിച്ചു ഷീറ്റു ഉണ്ടാക്കുന്ന  പ്രക്രീയയെ കുറിച്ച്  റബ്ബർ ബോർഡുദ്യോഗസ്ഥർ റബ്ബർ ബോർഡ്‌ അംഗങ്ങൾക്ക് ക്ലാസ്സ്‌ നൽകേണ്ടി വന്ന സംഭവം ഇവിടെ നടന്നിട്ടുണ്ട്. അത്രയ്ക്ക് വിവരമാണ് ഇവർക്ക് റബ്ബറിനെക്കുറിച്ചും റബ്ബർ കൃഷിയെക്കുറിച്ചും. ഇത് ചക്കയാണോ മാങ്ങയാണോ എന്നറിയാത്ത കർഷക പ്രതിനിധികളും ബോർഡിലുണ്ടായിട്ടുണ്ട്. വലിച്ചാൽ നീളുകയും വിട്ടാൽ പൂർവ്വ സ്ഥിതി പ്രാപിക്കുകയും ചെയ്യുന്ന ഒന്നാണ് റബ്ബർ എന്നെങ്കിലും അറിയുന്നവനെ ബോർഡിൽ നോമിനേറ്റ് ചെയ്യുക. 

മാറ്റങ്ങൾ അനിവാര്യമാണ്. മാറ്റങ്ങളുടെ ഗുണ ഭോക്താക്കൾ വ്യവസായികളും വ്യാപാരികളും ഉദ്യോഗസ്ഥരും മാത്രമാകരുത്. മണ്ണിൽ കൃഷി ചെയ്ത് റബ്ബർ ഉദ്പ്പാദിപ്പിക്കുന്ന കർഷകനും കൂടി  അതവകാശപ്പെട്ടതാണ്. ആ അവകാശങ്ങൾ ലഭിക്കണമെങ്കിൽ nfrps പ്രതിനിധികൾ ഉൾപ്പടെയുള്ള കർഷക പ്രതിനിധികളെക്കൂടി ചർച്ചകളിൽ പങ്കെടുപ്പിക്കുവാൻ സർക്കാരും റബ്ബർ ബോർഡും തയ്യാറാകണം. 

ജോർജ് ജോസഫ് വാതപ്പള്ളി 
(പ്രസിഡണ്ട്‌, നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസഴ്സ് സൊസൈറ്റീസ്. കൺവീനർ,  കൺസോർഷ്യം ഓഫ്  ഇന്ത്യൻ റബ്ബർ ഗ്രോവേർഴ്സ് അസോസിയേഷൻ.)

Sunday, April 26, 2020

Babu Joseph send the news with old letter pad

I have enquired about the news. Babu Joseph send the news with old letter pad. But he signed at the bottam. I am sending the copy of the news witch I have no connection or liability. The copy is collected from Babu joseph.            Adv. Suresh Koshy.

NFRPS INDIA nfrpsindia@gmail.com

Tue, Mar 31, 8:07 AM
to editorialbureauktm
ഇന്ന് മനോരമയിൽ NFRPS ന്റെ പേരിൽ പ്രസിഡണ്ട് സുരേഷ് കോശി, ജനറൽ സെക്രട്ടറി ബാബു ജോസഫ് എന്ന് എഴുതി നൽകിയ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. Adv. സുരേഷ് കോശി നൽകിയ വിശദീകരണം ചുവടെ കൊടുക്കുന്നു. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പുറത്താക്കപ്പെട്ട ബാബു ജോസഫിന് സംഘടനയുമായി യാതൊരു ബന്ധവുമല്ലാത്തതാകുന്നു. മേലിൽ സംഘടനയുടെ പേരിൽ ഇയാൾ പ്രസ്താവനയിറക്കുകയോ  പണപ്പിരിവ് നടത്തുകയോ ചെയ്താൽ NFRPS ഉത്തരവാദിയായിരിക്കില്ല എന്ന് ഇതിനാൽ അറിയിക്കുന്നു.                                                                          Capt. ജോർജ് ജോസഫ് വാതപ്പള്ളി, പ്രസിഡണ്ട്.

വാർഷിക വരിസംഖ്യ

NFRPS ന്റെ അഫിലിയേഷൻ / വാർഷിക വരിസംഖ്യ സംബന്ധിച്ചു...               ഏത് സംഘടനയും അതാത് സംഘടനകളുടെ ചട്ടങ്ങൾക്കും നിയമാവലിക്കും അനുസൃതമായിട്ടാണല്ലോ പ്രവർത്തിക്കുക.                      NFRPSഉം അപ്രകാരം നിയമാവലി പ്രകാരമെ പ്രവർത്തിക്കാനാകൂ.....               സംഘടനയിൽ പ്രവർത്തിക്കണമെങ്കിൽ അംഗത്വം ഉണ്ടാകണം.         അതാണ് അടിസ്ഥാന ഘടകം.                                                                            അംഗത്വം  ഇല്ലാത്തവർക്കും അംഗത്വം നഷ്ട്ടപ്പെട്ടവർക്കും ഒരു സംഘടനയിലും പ്രവർത്തിക്കാനാവില്ലല്ലോ?                                              ആകയാൽ അഫിലിയേഷൻ ഫീസ് അടയ്ക്കാത്തവർക്കോ പ്രസ്തുത ഫീസ് വർഷാവർഷം പുതുക്കാത്തവർക്കോ സംഘടനാ അംഗം എന്ന നിലയിൽ പ്രവർത്തിക്കാനാകില്ല.                                                                                                              NFRPS ന്റെ അംഗത്വം എന്നത് റീജിയണുകൾ വർഷാവർഷം മാർച്ച്‌ 31 ന് മുൻപ് അടയ്ക്കുന്ന അഫിലിയേഷൻ ഫീസ് ആകുന്നു. ഏതൊക്കെ RPS കൾ അഫിലിയേഷൻ ഫീസ് തന്നു എന്നതിന്റെ  റെക്കോർഡ് അതാതു റീജിയണുകൾ സൂക്ഷിക്കുകയും കോപ്പി അയച്ചു തരികയും വേണം.                         ഫീസ് അടയ്ക്കാത്ത RPS ലെ പ്രതിനിധിക്ക് NFRPS ന്റെ റീജിയൺ / ദേശീയ പ്രതിനിധികളാകാൻ സാധിക്കില്ല. റീജിയണുകൾ അഫിലിയേഷൻ ഫീസ് അടച്ചില്ലെങ്കിൽ ആ റീജിയൻറെ nfrps ലെ അംഗത്വം നഷ്ടമാവുകയും പ്രസ്തുത  റീജിയണുകളിൽ നിന്നുമുള്ള  ഭാരവാഹികൾ സ്വാഭാവികമായും സംഘടനയുടെ  ഭാരവാഹികൾ അല്ലാതായിത്തീരുകയും ചെയ്യും.                                                2019 ലെ വാർഷിക വരിസംഖ്യ തരാത്തവർ മാർച്ച്‌ 31 നകം അയച്ചുതരണം എന്ന് പല പ്രാവശ്യം ഈ വാട്സാപ്പിലൂടെയും ഞാൻ  നേരിട്ടു വിളിച്ചും  ഓർമിപ്പിച്ചിരുന്നു. മിക്ക  റീജിയണുകളും അഫിലിയേഷൻ ഫീസ്  അടച്ചുകഴിഞ്ഞു. സാവകാശം ചോദിച്ചവർക്കു  ഏപ്രിൽ 30 വരെ സമയം  തന്നിട്ടുമുണ്ട്.  ഇപ്പോഴത്തെ സാഹചര്യത്തിൽ ഫീസ് അയക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അക്കാര്യം പ്രസിഡന്റിനേയോ ട്രഷറർ നെയൊ വിളിച്ചറിയിക്കുകയും പകരം സംവിധാനങ്ങൾ ചെയ്യുകയും വേണം.   പുതിയ ഭാരവാഹികളുടെ പേര് വിവരങ്ങൾ കൂടി അയച്ചുതരുമല്ലോ... നമ്മുടെ നിയമാവലിപ്രകാരം 12 വർഷത്തിൽ കൂടുതൽ  ഒരാൾക്കും ഒരേ സ്ഥാനത്തു തുടരാനാകില്ല എന്ന വിവരവും അറിഞ്ഞിരിക്കുക.        സംഘടനാ പരമായി എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ  ദയവായി നിയമാവലി പരിശോധിക്കുകയോ എന്നെ നേരിൽ വിളിക്കുകയൊ ചെയ്യുക.  My mob.No. 9447400700/9995710700.                                                                 അഫിലിയേഷൻ ഫീസ്  NFRPS ന്റെ ബാങ്ക് അക്കൗണ്ടിൽ അയക്കാം. A/C. No. 3729522429,with Central Bank of India, Rubberboard headoffice, Keezhukunnu, Kottayam -686002.IFC code : CBIN0284150.